rain

പാലക്കാട്: ജില്ലയിൽ തുലാവർഷം ഇത്തവണ 47% കുറവ്. 373.4 മി.മീ ലഭിക്കേണ്ടിടത്ത് 199.7 മാത്രമാണ് ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരമാണിത്. സംസ്ഥാനത്ത് ഏറ്റവും കുറവ് തുലാമഴ മലപ്പുറത്താണ്. 451.1 മി.മീ ലഭിക്കേണ്ടിടത്ത് 174.4 ആണ് കിട്ടിയത്. 61% കുറവ്. പാലക്കാട് രണ്ടാം സ്ഥാനത്താണ്.

കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കണ്ണൂരിൽ 13ഉം, കാസർകോട് 11ഉം ശതമാനം മാത്രമാണ് മഴക്കുറവ്. സംസ്ഥാനത്താകെ 31% ആണ് കുറവ്. 309.8 മി.മീ മഴയാണ് ലഭിച്ചത്. 446.3 ആണ് ലഭിക്കേണ്ടത്.

കൃഷിക്ക് കനാൽ വെള്ളം

രണ്ടാംവിള നെൽകൃഷി പ്രധാനമായും അണക്കെട്ടുകളിലെ ജലത്തെയും തുലാമഴയെയും ആശ്രയിച്ചാണ്. നിലവിൽ അണക്കെട്ടുകളിൽ വെള്ളമുള്ളതിനാൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. രണ്ടാംവിള ഞാറുനടീൽ സജീവമായതോടെ അണക്കെട്ടുകൾ കൃഷിക്കായി തുറന്നിട്ടുണ്ട്.

മറ്റ് ജില്ലകളിലെ തുലാമഴ

ജില്ല- ലഭിക്കേണ്ടത്- ലഭിച്ചത് (മി.മീ)- കുറവ് (%)

തിരുവനന്തപുരം- 470.4- 307.1- 35

കൊല്ലം- 566.9- 369.2- 35

പത്തനംതിട്ട- 537.4- 387.7- 28

ആലപ്പുഴ- 520.2- 349.2- 33

കോട്ടയം- 479.7- 368.5- 23

ഇടുക്കി- 514.5- 419.6- 18

എറണാകുളം- 467.2- 368- 21

തൃശൂർ- 475.9- 272.3- 43

കോഴിക്കോട്- 413.8- 329.3- 20

വയനാട്- 305.1- 208.9- 32

കണ്ണൂർ- 343.9- 298- 13

കാസർകോട്- 321.4- 356.1- 11