പത്തനംതിട്ട : ജില്ലയിലെ രണ്ട് അക്ഷയകേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിന്റെ ഇഗവേണൻസ് അവാർഡിന് അർഹത നേടി. പത്തനംതിട്ട നഗരസഭയിലെ ടി.എ ഷാജഹാന്റെ സംരംഭകത്വത്തിൽ പ്രവർത്തിക്കുന്ന അബാൻ ലൊക്കേഷൻ, ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ജി.സന്തോഷ് സംരംഭകനായുളള ഏഴംകുളം ലൊക്കേഷൻ എന്നീ അക്ഷയകേന്ദ്രങ്ങളാണ് ഇ ഗവേണൻസ് പുരസ്‌കാരത്തിന് അർഹത നേടിയത്. മികവുറ്റ ഐ.ടി സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, മികച്ച ബ്രാൻഡിംഗ് ക്രമീകരണങ്ങൾ, കാര്യക്ഷമമായ ഓഫീസ് പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് അവാർഡ്.