ചെങ്ങന്നൂർ: ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള നഗരസഭയുടെ കാർഷിക മേഖലയിലെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നാളെ രാവിലെ 11ന് ശാസ്താംപുറം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് അകത്ത് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിക്കും.പുരയിടകൃഷി, ജൈവവളം എന്നിവയാണ് വിതരണം ചെയ്യുന്നത്. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ നിർദ്ദിഷ്ട ദിവസത്തിലും സമയത്തിലുമായി എത്തി ആനുകൂല്യങ്ങൾ കൈപ്പറ്റണം. ഒന്ന് മുതൽ അഞ്ച് വരെയുള്ള വാർഡുകളിലുള്ളവർ രണ്ടിന് രാവിലെ 11മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ആറു മുതൽ 11 വരെയുള്ള വാർഡുകളിലുള്ളവർ ഉച്ചയ്ക്ക് രണ്ട് മുതൽ നാലര വരെയും വാർഡ് 12 മുതൽ 17 വരെയുള്ളവർ മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വാർഡ് 18 മുതൽ 23 വരെയുള്ളവർ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലര വരെയും വാർഡ് 24 മുതൽ 27 വരെയുള്ളവരും നിർദ്ദിഷ്ട ദിവസങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവരും നാലിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും എത്തിച്ചേർന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റണം. സബ്‌സിഡി ഇനത്തിൽ ഗ്രോബാഗുകൾ ആവശ്യമുള്ളവർ നഗരസഭയുടെ സിവിൽസ്‌റ്റേഷനിലുള്ള കൃഷിഭവനുമായി ബന്ധപ്പെടണമമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.10 ഗ്രോബാഗുകൾക്കും പച്ചക്കറി തൈകൾക്കുമായി 200 രൂപയാണ് അടയ്‌ക്കേണ്ടത്.