തിരുവല്ല: പ്രളയത്തിൽ വള്ളവും വലയും നഷ്ടപ്പെട്ട 14 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വള്ളവും വലയും നൽകി. തിരുവല്ല നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ വള്ളവും വലയും നൽകിയത്. തിരുമൂലപുരത്ത് മണിമലയാറ്റിലെ കണ്ണാലിൽ കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ വിതരണോദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ അജിത അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ഫിഷറീസ് ഓഫീസർ എസ്. മഞ്ചു, കൗൺസിലർമാരായ എം.സി. അനീഷ് കുമാർ, ഷേർളി ഷാജി, സ്വതന്ത്ര മത്സ്യത്താെഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ, ജില്ലാ പ്രസിഡന്റ് ടി.എസ് ആന്റണി, സെക്രട്ടറി റോയ് ദേവസ്യ, അക്വാ കൾച്ചർ പ്രൊമോട്ടർ ഉഷ എന്നിവർ സംസാരിച്ചു.