sathy
ടി.കെ സതി

പത്തനംതിട്ട : പഞ്ചായത്തിൽ നിന്ന് നഗരസഭ ആയപ്പോഴുള്ള ആദ്യ ഭരണ സമിതിയാണ് പന്തളത്ത്. പട്ടികജാതി സംവരണ സീറ്റിൽ നിന്ന് എൽ.ഡി.എഫിലെ ടി.കെ.സതിയാണ് ആദ്യ ചെയർപേഴ്സൺ. 33 വാർഡുകളുണ്ട്.

പ്രളയം, കൊവിഡ് എന്നീ പ്രതിസന്ധികളെ അതിജീവിച്ച് വികസന രംഗത്ത് മുന്നേറാൻ കഴിഞ്ഞതായി ചെയർപേഴ്സൺ ടി.കെ.സതി പറഞ്ഞു.

ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ 44 കുടുംബങ്ങൾക്ക് താമസിക്കാം. പി.എം.എ.വൈയിൽ രജിസ്റ്റർ ചെയ്ത 750 വീടുകളിൽ 400 വീടുകൾക്ക് അംഗീകാരം നൽകി. നഗരസഭ 7 കോടി രൂപ വിവിധ ഭവന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്

അറുപത് വയസ് കഴിഞ്ഞവർക്ക് മരുന്നുകൾ എത്തിച്ചുനൽകാനുള്ള വയോമിത്രം പദ്ധതി ശ്രദ്ധേയം

 ഭിന്നശേഷി കുട്ടികൾക്കായി ബഡ്സ് സ്കൂൾ ആരംഭിച്ചു.

പന്തളം ഫയർ സ്റ്റേഷൻ ഉടൻ നടപ്പാകും. ആദ്യ ഘട്ടത്തിൽ വാടകക്കെട്ടിടം കണ്ടെത്തിയിട്ടുണ്ട്.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപ ചെലവാക്കി ചേരിക്കൽ പ്രദേശത്ത് മിനി സ്റ്റേഡിയം നിർമ്മിക്കും.

നഗരസഭ ഓഫീസ് കെട്ടിടം സോളാർ സിസ്റ്റമാക്കി.

കൊവിഡ് പ്രതിരോധത്തിന് മികച്ച പ്രവർത്തനം. 33 വാർഡുകളിലും സാനിറ്റൈസറും മാസ്കും എത്തിച്ചു. പന്തളം അർച്ചന സി.എഫ്.എൽ.ടിയിൽ 250 കിടക്കകൾ ക്രമീകരിച്ചു. പ്രതിരോധകിറ്റുകൾ നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഹോമിയോ, ആയുർവേദ, അലോപ്പതി ഡിസ്പൻസറികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി.

സ്കൂളുകൾക്ക് കമ്പ്യൂട്ടർ , ലാപ് ടോപ്പ് . സൈക്കിൾ എന്നിവ നൽകി. കേൾവി ഇല്ലാത്ത കുട്ടികൾക്ക് ശ്രവണ സഹായിയും നൽകി. ഭിന്ന ശേഷി കുട്ടികൾക്ക് സ്കൂട്ടർ നൽകി.

സുഭിക്ഷ കേരളം പദ്ധതിയിൽ തരിശ് നിലത്ത് നെല്ല് അടക്കമുള്ള കൃഷി ചെയ്തു.

 നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം പണിയാൻ അഞ്ച് കോടി വകയിരുത്തി

ശുചിത്വ പദവി നേടി.

48 അങ്കണ വാടികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തി.

--------------------------

ഭരണം ദയനീയ പരാജയം

പന്തളം നഗരസഭ ആയപ്പോൾത്തന്നെ കെട്ടിടം പണിയാൻ ഒരു കോടി രൂപ ലഭിച്ചിരുന്നു. എന്നാൽ ആ ഫണ്ട് ഉപയോഗിച്ചില്ല. . നഗരസഭയുടെ ഏത് മുക്കിലും മൂലയിലും ചെന്നാൽ മാലിന്യക്കൂമ്പാരം കാണാം. മുനിസിപ്പാലിറ്റിയിലെ തോടും ചാലും ശുചീകരിച്ചിട്ടില്ലഗതാഗതകുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് കൊണ്ടു വരുന്നെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല, പന്തളത്തിന്റെ ഹൃദയഭാഗത്ത് ഒരു ഹൈമാസ്റ്ര് ലൈറ്റ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ഇവിടം തീർത്ഥാടന കേന്ദ്രമായി മാറ്റാൻ ദേവസ്വം ബോർഡ് പറഞ്ഞിട്ടും നിസംഗ മനോഭാവമാണ് നഗരസഭയ്ക്ക്. 100 കണക്കിന് ഹെക്ടർ തരിശുഭൂമി വെറുതേ കിടക്കുകയാണ്. പ്രളയത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് സഹായം നൽകിയില്ല. ചട്ടങ്ങൾ കാറ്റിൽ പറത്തി കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുകയാണ്. കൊവിഡ് പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. എല്ലാവരും ഒന്നിച്ചുനിന്നു. മറ്റുള്ളവ അഴിമതിയും പരാജയവുമാണ്. എം.ജി സുരേന്ദ്രൻ (പ്രതിപക്ഷ നേതാവ്)