01-mv-ambily
1.എം.വി. അമ്പിളി (തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : പഞ്ചായത്ത് ഭരണം യു.ഡി.എഫിന്, വാർഡുകൾ 13. കക്ഷിനില: കോൺഗ്രസ് 7 , സി.പി.എം 5 , സി.പി.ഐ 1. പഞ്ചായത്തിന് ഐ. എസ്. ഒ അംഗീകാരം ലഭിച്ചു.

-----------------------

തണ്ണിത്തോട്: പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. യു.പി.സ്‌കൂൾ കെട്ടിടം നവീകരിച്ചു. എലിമുല്ലംപ്ലാക്കൽ. തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ലാപ്‌ടോപ്പ്.കമ്പ്യൂട്ടർ എന്നിവ വാങ്ങി നൽകി. വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേന മുഖേന ശേഖരിച്ച ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു, മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ നിർമ്മാണം നടക്കുന്നു. പഞ്ചായത്ത് ഓഫീസ് കെട്ടിടം, മൃഗാശുപത്രി, കാർഷീകവിപണനകേന്ദ്രങ്ങൾ, കൃഷിഭവൻ, കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാർക്കുള്ള ക്വാർട്ടേസ് എന്നിവ പണിതു.പഞ്ചായത്തിലെ 90 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി തണ്ണിത്തോടുമൂഴി എലിമുല്ലംപ്ലാക്കൽ വനപാതയിലെ മിക്ക സ്ഥലങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു. ആയുർവേദാശുപത്രിയിൽ കിടത്തിചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കി. സ്മാർട്ട് വില്ലേജോഫീസിനു വസ്തു വിട്ടുനൽകി. സ്വന്തമായികെട്ടിടമുള്ള എല്ലാ അങ്കണവാടികളും വൈദ്യുദീകരിച്ചു. എലിമുല്ലംപ്ലാക്കലിൽ കുടിവെള്ളപദ്ധതിക്കായി 28 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ഫണ്ട് അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 13കോടി 18ലക്ഷം രൂപ ചെലവഴിച്ചു. വിവിധ സംഘകൃഷി ഗ്രൂപ്പുകൾവഴി എട്ട് ഹെക്ടർ തരിശു സ്ഥലം കൃഷിയോഗ്യമാക്കി.ഐ.എ.വൈ, പി എം വൈ,ലൈഫ് പദ്ധതി,ആശ്രയഭവന പദ്ധതി, പഞ്ചായത്ത് ഭവനപദ്ധതി,എന്നിവയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 160 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി.722 വീടുകൾ പുനരുദ്ധാരം ചെയ്തു.പഞ്ചായത്തിന്റെയും പട്ടികജാതിവികസനവകുപ്പിന്റെയും സഹായത്തോടെ നിരവധിപേർക്ക് വസ്തുവാങ്ങി വീടുവയ്ക്കാൻ കഴിഞ്ഞു. സമ്പൂർണ ഒ.ഡി.ഫ്, സമ്പൂർണ വൈദ്യുദീകരണം എന്നിവ നടപ്പിലാക്കി. കുടിയേറ്റ കർഷകരുടെ മേഖലയായ പഞ്ചായത്തിൽ കുരുമുളക്, ഏത്തവാഴ, തെങ്ങ്,ഇഞ്ചി എന്നീ കൃഷികൾക്കായി ഒന്നരക്കോടി രൂപ ചെലവഴിച്ചു. മൃഗസംരക്ഷണ മേഖലയിൽ കന്നുകാലി ,ആട്, മുട്ടക്കോഴികൾ,പത്തുവളർത്തൽ,പാലിന് സബ്‌സിഡി എന്നിവ എല്ലാവർഷവും നടപ്പിലാക്കിവരുന്നു.

---------------

അർഹരായവർക്ക് ആനുകൂല്യങ്ങൾ


കുടിയേറ്റ ഗ്രാമങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു.അപേക്ഷിച്ചിട്ടിരുന്ന അർഹരായ എല്ലാവർക്കും ക്ഷേമപെൻഷൻ നൽകാൻ കഴിഞ്ഞു.അഗതി ആശ്രയ പദ്ധതിയിൽ അർഹരായവർക്കെല്ലാം സേവനം ഉറപ്പാക്കാൻ കഴിഞ്ഞു.

എം. വി. അമ്പിളി (തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

--------------

നഷ്ടമാക്കിയ പദ്ധതികൾ ഏറെയും


മൂർത്തിമൺ ശുദ്ധജലവിതരണപദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച തുക പഞ്ചായത്ത് ഭരണ സമിതി ലാപ്‌സാക്കി, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി തണ്ണിത്തോട് മൂഴി കേന്ദ്രീകരിച്ചു പുതിയ ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. മണ്ണീറ വെള്ളച്ചാട്ടം, അടവി ഇക്കോ ടൂറിസം എന്നിവയുടെ വികസനത്തിന് ഡി.ടി.പി.സി അനുവദിച്ച തുകയും നഷ്ടമാക്കി.കോന്നി തണ്ണിത്തോട് റോഡിലെ പെരുവാലിയിൽ നിരവധി ആനത്താരകളുള്ള വനഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ നടപടിയെടുത്തില്ല. പഞ്ചായത്തത് ഓഫീസ് കെട്ടിടത്തിന്റെയും സ്റ്റേഡിയം ജംഗ്ഷനിലെ പാലത്തിന്റെയും, കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെയും പണികൾ പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി.

പ്രവീൺ പ്രസാദ് ( സി.പി.എം. തണ്ണിത്തോട്

ലോക്കൽ കമ്മിറ്റി സെക്രട്ടറി)