തിരുവല്ല : മാർതോമ കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ഉപദേശകസമിതിയുടെയും സംയുക്ത സഹകരണത്തോടെ ഫ്യുച്ചർ മെറ്റീരിയൽസ് ആൻഡ് മോളിക്യൂൾസ് എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശിയ സിമ്പോസിയം നവംബർ 10 മുതൽ 14 വരെ നടത്തപ്പെടുന്നു.സിമ്പോസിയത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് കോളേജ് മാനേജർ ഡോ.യുയാകിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു.സിമ്പോസിയത്തിന്റെ ഉദ്ഘാടനം ബെൽജിയം ലുവെൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.യോഹാൻ മാർട്ടൻസ് നവംബർ 10ന് നിർവഹിക്കും.തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ഒൻപതിൽപരം വിദേശരാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നോളം പ്രശസ്ത സർവകലാശാലകളിലെ അക്കാദമിക വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു, കെമിസ്ട്രി വിഭാഗം മേധാവി ഡോ.കോശി ജോൺ,സിമ്പോസിയം ഓവർസീസ് കോ-ഓർഡിനേറ്റർ, ഡോ.പ്രശാന്ത് പി.എസ്, സിമ്പോസിയം കൺവീനർ ഡോ.റീനമോൾ ജി.എന്നിവർ പ്രസംഗിച്ചു.