തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സി യുടെ അഭ്യമുഖ്യത്തിൽ ദേശീയ ഐക്യത ദിനം ആചരിച്ചു. 15 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ. മനീന്ദർ സിങ് സച്ച് ദേവ് ഉദ്ഘാടനം ചെയ്തു.ദേശീയ ഐക്യത ദിനാഘോഷത്തിന്റെ ഭാഗമായി 'പുതിയ ഒരു ഇന്ത്യയും സമാധാനത്തിനും ഐക്യത്തിനും നേരേയുള്ള പുത്തൻ വെല്ലുവിളികളും.' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു
അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ എം വിഷ്ണു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. എൻ. സി.സി ഓഫീസർ ലെഫ്റ്റണന്റ് റെയിസൻ സാം രാജു , അണ്ടർ ഓഫീസർ ജ്യോതിലക്ഷ്മി, ഋഷി ഗോവിന്ദ്, എന്നിവർ പ്രസംഗിച്ചു.