01-dalit-congress
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന സമരം ഡ ഉ എ ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികളുടെ മാതാപിതാക്കൾ നീതിക്കുവേണ്ടി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ സമരം നടത്തി. യു. ഡി. എഫ്. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഭാരതീയ ദളിത് കോൺൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എൻ അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം എം.പി രാജു ,മണ്ണിൽ രാഘവൻ ,ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ രാജൻ ,കെ.കെ കുട്ടപ്പൻ,സന്തോഷ് പാറയിൽ,വി.എ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.