പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ചിറ്റൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്കും ജില്ലാ യു.ഡി.എഫ്. കൺവീനർ എ.ഷംസുദ്ദീനും സ്വീകരണം നൽകി. യോഗം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടർ തോമസ് സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐയിൽ നിന്നും രാജിവെച്ച് ഷമീർ ഷാജിക്ക് ആന്റോ ആന്റണി യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് നൽകി. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാ സാംസ്‌കാരിക രംഗത്ത് മികവു തെളിയിച്ചവരെയും ആദരിച്ചു.ഡി.സി.സി.മെമ്പർ സജീവ് മാത്യു ജോസഫ്,അൻവർ മുഹമ്മദ്, ഡോ.എം.എം.പി.ഹസൻ, അഫ്‌സൽ വി.ഷേയ്ക്ക്, ആസാദ് സുലൈമാൻ, നിഷാ ബീഗം, ഷാഫിക് ആനപ്പാറ, ഫയസ് ചിറ്റൂർ ജുനൈദ് എന്നിവർ പ്രസംഗിച്ചു.