01-suresh-vazhayil
സുരേഷ് വാഴയിൽ പൊതുപ്രവർത്തകൻ

ചെങ്ങന്നൂർ: നഗരത്തിൽ ഏതെങ്കിലും കാരണത്താൽ റോഡ് ബ്ലോക്കായാൽ വഴിതിരിച്ചുവിടാൻ ഉപയോഗിക്കുന്ന നഗരത്തിലെ പ്രധാനപെട്ട റോഡാണ് പി.ടി ഉഷ റോഡ്. ചെങ്ങന്നൂർ നഗരസഭയുടെ 24ാം നമ്പർ ടൗൺ വാർഡിലാണ് കായികതാരം പി.ടി ഉഷയുടെ പേരിട്ടിരിക്കുന്ന ഈ റോഡ്. സിനിമാ തീയറ്റർ, എം.എൽ.എ ഓഫീസ്, പെൻഷൻ ഭവൻ, സ്റ്റേഡിയം എന്നിവ ഈ റോഡിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ ജനങ്ങൾക്ക് പ്രാധാന്യമുള്ള ഈ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. 2018ലെ വെള്ളപ്പൊക്കത്തിൽ പൂർണമായി തകർന്ന റോഡ് ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാതായി. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും, റോഡിന്റെ ഇരുവശങ്ങളിലും മതിൽ കെട്ടിയിരിക്കുന്നതിനാൽ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നു. പ്രളയ ഫണ്ട് ഉൾപ്പടെയുള്ള തുകകൾ ഉപയോഗിച്ച് പല റോഡുകൾക്കും കോടികൾ ചെലവഴിക്കുമ്പോൾ ടൗണിലെ പ്രധാന റോഡിനെ അവഗണിക്കുകയാണ് എല്ലാ മുന്നണികളും. എത്രയും പെട്ടന്ന് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഈ റോഡിനോടും ഈ ഭാഗത്തെ ജനങ്ങളുടെ ആവശ്യങ്ങളോടും ജനപ്രതിനിധികൾ മുഖം തിരിക്കുന്നു. ഒരു മഴപെയ്താൽ സാധാരണക്കാരുടെ വീടുകളിൽ വെള്ളം കയറും , വീടുപേക്ഷിച്ച് ദൂരെയുള്ള ബന്ധുവീടുകളിൽ ജീവിക്കുന്ന കുടുംബങ്ങൾ ഇവിടെയുണ്ട്. മുന്ന് മുന്നണികളും വാർഡിൽ നിന്നും ജയിച്ചിട്ടുണ്ടെങ്കിലും പല ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ഇവർ ഒരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. 24ാം ടൗൺ വാർഡിൽ മറ്റ് വാർഡുകളിൽ നിന്നുപോലും ഇവിടെ എത്തി ജയിച്ച് ഇവർ അധികാരംകൈക്കലാക്കാൻ മാത്രമായി കാണുന്നു ഈ വാർഡിനെ.

സുരേഷ് വാഴയിൽ

(പൊതു പ്രവർത്തകൻ)

--

2018ലെ വെള്ളപൊക്കത്തിൽ പൂർണമായി തകർന്നു