തിരുവല്ല: ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള പോഷകാഹാര കിറ്റുകൾ നൽകി. പ്രബുദ്ധകേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ.ജോ ഏബ്രഹാം കൊവിഡ് പ്രതിരോധ മാർഗ നിർദ്ദേശം നൽകി. സ്വാമി നിർവിണാനന്ദ പ്രഭാഷണം നടത്തി. സീതാരാമൻ, സായ് ലക്ഷ്മി,വിദ്യ,ദിവ്യ,പി.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.