തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ ഡി.അനിൽകുമാർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി ജെ.ശാന്തസുന്ദരൻ, ഇൻസ്‌പെക്ടർ കെ.കെ.വിനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.മതിൽഭാഗം എൻ.എസ്.എസ്. കരയോഗത്തിൽ പതാകദിനാചരണം നടത്തി. വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ പതാക ഉയർത്തി. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ പ്രതിജ്ഞ ചൊല്ലികൊടുത്തു.പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, ട്രഷറാർ ജിതീഷ് കുമാർ, ശ്രീകുമാർ മാവേലിമഠം,വിനോദ്കുമാർ പിഷാരത്ത്, ഉണ്ണികൃഷ്ണൻ മുഞ്ഞനാട്ട്, പ്രസാദ് കോവിലകം,രാധാകൃഷ്ണകുറുപ്പ് എന്നിവർ പങ്കെടുത്തു. യൂണിയനിലെ മറ്റു കരയോഗങ്ങളിലും പതാകദിനം ആചരിച്ചു.