പത്തനംതിട്ട : കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 120/17) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും അഞ്ചിനും ആറിനും രാവിലെ ആറ് മുതൽ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പരീക്ഷയ്‌ക്ക് 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.