കോന്നി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിക്ഷേധിച്ച് കോന്നി മഠത്തിൽക്കാവ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചാനാദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ്. കോന്നി അദ്ധ്യക്ഷത വഹിച്ചു. മുസ്ളിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലീഫ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്‌ളാവിളയിൽ ,മോഹനൻ മുല്ലപ്പറമ്പിൽ , രവീന്ദ്രനാഥ് നീരേറ്റ് , പ്രദീപ്കുമാർ ,സൈജു പൂവൻപാറ, വിജയൻ പിള്ള, സൂരജ് ആർ ,ബ്ലെസൻ എന്നിവർ സംസാരിച്ചു.