പത്തനംതിട്ട : പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കേരള പിറവിദിനത്തിൽ നടത്തിയ വഞ്ചനാദിനത്തിലെ പ്രതിഷേധ സത്യാഗ്രഹത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ കെ.പി.സി.സി അംഗം പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. സ്വർണ്ണ , മയക്കുമരുന്ന് കച്ചവടങ്ങൾക്ക് നേതൃത്വം നൽകുന്ന പിണറായി സർക്കാർ കേരളീയ പൊതുസമൂഹത്തിന് അപമാനമാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ്‌കുമാർ , ഡി.സി. സി ജനറൽ സെക്രട്ടറി എം.സി. ഷെറീഫ് ,ഡി. സി. സി. ഏക്‌സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ,അഡ്വ. ഷബീർ അഹമ്മദ് ,എ.ഫറൂഖ്,ഏ,അമീൻ ,പി.കെ. ഇക്ബാൽ , ഫാത്തിമാ സുലൈമാൻ ,എ .റഹീം , ലിയാഖത്ത് അലിഖാൻ എ .ഷെഹർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.