
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ പള്ളിപ്പടിക്ക് സമീപം മണക്കുളങ്ങര ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും അനധികൃതമായി മണ്ണെടുത്ത രണ്ട് വാഹനങ്ങൾ പോലീസ് പിടികൂടി. ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടു കൂടി ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ എസ്.വി ബിജുവിന്റെനേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ജെസിബിയും ടിപ്പറും പിടികൂടിയത്.പൊലീസ് പിടികൂടിയ രണ്ട് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജില്ലാ കളക്ടർക്ക് വിവരങ്ങൾ കൈമാറിയതായി പൊലീസ് അറിയിച്ചു.