പന്തളം: ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയും കിടപ്പു രോഗികളെ സഹായിക്കുന്ന'സ്‌നേഹപൂർവം പദ്ധതിയുടെ ഒന്നാം വാർഷികവും ആഘോഷിച്ചു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി
കെ എസ് സജു ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ
എസ് അൻവർഷ,ആർ പ്രശാന്ത്,രാജശേഖരൻ നായർ,എസ് ശ്രീജിത്ത്, ശ്യാംകുമാർ, വാളണ്ടിയർ അശോക് മലഞ്ചെരുവിൽ എന്നിവർ നേതൃത്വംനൽകി.