പന്തളം: മങ്ങാരം യക്ഷിവിളക്കാവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൂറുംപാലും നടത്തി. കൊവിഡ് കാരണം മുടങ്ങിപ്പോയ പ്രതിഷ്ഠാ വാർഷിക ചടങ്ങുകളുടെ ഭാഗമായാണ് യക്ഷി വിളക്കാവിൽ ചടങ്ങുകൾ നടത്തിയത്. രാവിലെ 6ന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടന്നു. എട്ടിന് നടന്ന നൂറുംപാലും ക്ഷേത്ര തന്ത്രി ചെറുമുഖ ചേന്നമംഗലത്ത് ഇല്ലത്ത് സി പി എസ് പരമേശ്വരൻ ഭട്ടതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങുകൾ യക്ഷിവിളക്കാവ് ഫേസ് ബുക്ക് പേജിലൂടെ ഭക്തർക്ക് ലൈവായി കാണാൻ സാധിച്ചു.വഴിപാടുകാർക്ക് പ്രസാധം വീടുകളിൽ എത്തിച്ചും നൽകി. യക്ഷി വിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.സി വിജയമോഹനൻ, സെക്രട്ടറി ആർ വിഷ്ണു രാജ്, ഖജാൻജി ശ്രീജിത്ത്കുമാർ,സംയോജകൻ സൂരജ്കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.