പന്തളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പന്തളം വെസ്റ്റുമണ്ഡലത്തിലെ 15 വാർഡു കേന്ദ്രങ്ങളിലും സത്യാഗ്രഹ സമരം നടത്തി. മുടിയൂർക്കോണം ശാസ്താംവട്ടം ജംഗ്ഷനിൽ നടത്തിയ സത്യാഗ്രഹ സമരം അഡ്വ.കെ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.എം അലക്‌സാണ്ടർ ,കോശി കെ മാതു,കുട്ടൻ നായർ, സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ മഞ്ജു വിശ്വനാഥ് 'സുനിതാ വേണു കെ.എൻ രാജൻ, ജി.അനിൽകുമാർ അഡ്വ. കെ.എസ് ശിവകുമാർ ആനി ജോൺ പരിയാരത്തു ഗോപിനാഥൻ നായർ ' രത്‌നമണി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.