 
പ്രമാടം : ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും സംയുക്തമായി കേരളപ്പിറവിദിനത്തിൽ ഓർമ്മതുരുത്ത് പരിപാടി സംഘടിപ്പിച്ചു. നിലവിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കേരളപ്പിറവിദിനത്തിൽ ഫലവൃക്ഷത്തൈകൾനടുന്ന പരിപാടിയാണ് ഓർമ്മ തുരുത്ത്, പ്രമാടംരാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ നടന്ന ഓർമ്മ തുരുത്ത് പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒപ്പം പങ്കെടുത്ത എല്ലാ പഞ്ചായത്ത് അംഗങ്ങളും ഫലവൃക്ഷ തൈകൾ നട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ് പഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിഅമ്മ,സുശീലഅജി,സലോചന ദേവി,കെ.എം മോഹനൻ ,അന്നമ്മ ഫിലിപ്പ് ,ടി.ജി മാത്യു,കെ.പ്രകാശ് കുമാർ,പി കെ ഉത്തമൻ പ്രസന്നകുമാരി,കെ.ആർ പ്രഭ, ദീപാരാജൻ,കെ കെ നെഹ്രു,ശാരി പ്രദീപ്,അശ്വതിസുഭാഷ്,സജിതഅജി,പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ് എന്നിവർ പങ്കെടുത്തു.