asraya
അഗതി രഹിത -ആശ്രയ പദ്ധതികളുടെ തിരുവല്ല നഗരസഭ തല ഉദ്ഘാടനം ചെയർമാൻ ആർ. ജയകുമാർ നിർവഹിക്കുന്നു

തിരുവല്ല: നഗരസഭ കുടുംബശ്രീ പദ്ധതി പ്രകാരം നടപ്പാക്കുന്ന അഗതി രഹിത കേരളം, ആശ്രയ പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ അഗതികളായ 295 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 4,12,18,200 രൂപ വകയിരുത്തി. പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ആർ. ജയകുമാർ നിർവഹിച്ചു. റീന ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.പി ഗോപാലകൃഷ്ണൻ, റിനാമാത്യൂ ചാലക്കുഴി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ബിജു ലങ്കാഗിരി,നിസാമുദ്ദീൻ,ശ്രീരഞ്ജിനി എസ്.പിള്ള,നാൻസി,ഏലിയാമ്മ തോമസ്,സുജമാത്യു,ജയശ്രീ മുരിക്കനാട്ടിൽ, എൽസി ജോർജ്ജ്, സാറാമ്മ ഫ്രാൻസിസ്,ശാന്തമ്മ മാത്യു, ഷെർലി ഷാജി, ഹെൽത്ത് സൂപ്പർവൈസർ സമീൽ ബാബു, സി.ഡി.എസ് പ്രസിഡന്റുമാരായ ഇന്ദിര, രമണി സുരേഷ് എന്നിവർ പ്രസംഗിച്ചു.