അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി കേരളപ്പിറവി ദിനത്തിൽ പാറശാല മുതൽ മഞ്ചേശ്വരം വരെ അണി നിരക്കുന്ന ബി.ജെ.പി സമരശ്രൃംഗലയുടെ ഭാഗമായി അടൂർ നിയോജക മണ്ഡലം ഉദ്ഘാടനം കെ.എസ്.ആർ.ടി.സി കോർണറിൽ സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട് ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാങ്കൂട്ടം മുൻസിപ്പൽ പ്രസിഡന്റ് ജിനു ആർ ന്യൂനപക്ഷ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സാംകുട്ടി മുൻസിപ്പൽ സമിതി അംഗം മാത്യുസ് പടിപ്പുരയിൽ മഹിളാ മോർച്ച മുൻസിപ്പൽ സെക്രട്ടറി അജിത കുമാരി അമ്പിളി അജയൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ ഏനാത്ത് മുതൽ പന്തളം മണികണ്ഠനാൽത്തറ വരെ നീളുന്ന 20 കിലോമീറ്റർ എം.സി റോഡിൽ പ്രവർത്തകർ നിൽപ്പ് സമരത്തിൽ പങ്കാളിയായി.