02-varikuzhy
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിലെ മുറിഞ്ഞകല്ലിനും മ്ലാന്തടത്തിനുമിടയിലുള്ള ഭാഗങ്ങൾ പൊട്ടിപൊളിഞ്ഞ നിലയിൽ

കൂടൽ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റോഡ് പൊട്ടിപൊളിഞ്ഞത് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മാന്തടം ജംഗ്ഷനും മുറിഞ്ഞകല്ലിനുമിടയിലാണ് രണ്ട് ഭാഗങ്ങളിലായി റോഡ് പൊട്ടിപൊളിഞ്ഞ് കുഴികളും, വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുള്ളത്. ശബരിമല സീസൺ ആരംഭിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കുമ്പോഴാണ് ഈ അവസ്ഥ. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്. പൊട്ടിപൊളിഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഒരു വർഷത്തിലേറെയായി റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.