പത്തനംതിട്ട : വ്യാപാരി വ്യവസായികളെ തകർക്കുന്നതും കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവു വയ്ക്കുന്നതുമായ അശാസ്ത്രീയവും അപ്രായോഗികവുമായ നികുതി, സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്ന് ജി.എസ്.ടി വകുപ്പും കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളും പിന്തിരിയണമെന്ന് ആവശ്യപെട്ട് ഫർണീച്ചർ മാനുഫാക്ചേർസ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ )കേന്ദ്ര ജി.എസ്.ടി ഓഫീസിനു മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഡി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി സജീവ്, ജോസഫ് ആന്റണി, സുരേഷ് ജയിംസ്, വിജയകുമാർ, സുരേന്ദ്രൻ പിള്ള തുങ്ങിയവർ സംസാരിച്ചു.