പത്തനംതിട്ട : നഗരസഭ ചെയർപേഴ്സണെയും യു.ഡി.എഫ് കൗൺസിലർമാരെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. പി. മോഹൻരാജ്, എ. ഷംസുദ്ദീൻ ,എ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.