തിരുവല്ല: യൂണിവേഴ്‌സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി രതീഷ് ശർമ്മന് നൽകി ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് രാജു എ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുധാ പത്മകുമാർ എന്നിവർ പ്രസംഗിച്ചു.