03-sob-ashik-muhammed

പന്തളം :കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രക്കാരൻ മരിച്ചു. മങ്ങാരം തേവാലപ്പടി ആഷിഖ് മൻസിലിൽ അബ്ദുള്ള ഷുഹൈബിന്റെ മകൻ ആഷിഖ് മുഹമ്മദ് (23) ആണ് മരിച്ചത് .ജൂൺ 29ന് ഉച്ചയ്ക്ക് 2 ന് എം സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11ന് മങ്ങാരം മുസ്ലിം ജും ആ മസ്ജിദ് കബറിസ്ഥാനിൽ. .എസ്.എഫ് ഐ ഐ ടി ഐ യൂണിയൻ ചെയർമാനും എസ് എഫ് ഐ നേതാവുമായിരുന്നു. മാതാവ്: സൈറാബാനു . സഹോദരൻ :അൻഷാദ്.