തിരുവല്ല: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗീകാതിക്രമങ്ങൾക്കും ദളിത് ആദിവാസിമുസ്ലീംലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ 'ലക്ഷം പ്രതിഷേധജ്വാല' സംഘടിപ്പിച്ചു. ശ്രീരാമൻ കൊയ്യോൻ, ജ്യോതിഷ് പെരുമ്പുളിക്കൽ, സത്യൻ ടി.എം, സുമാ ഫിലിപ്പ്, കമലാകുഞ്ഞി, എസ്.രാജീവ്,രാധാമണി,ബിജു .വി ജേക്കബ്,ഏഴംകുളം മോഹൻ,ഗീതാ ചന്ദ്രൻ, മനോഹരൻ എം.ജി, അമ്പനാട് മോഹൻ, പ്രകാശ് ഇരവിപേരൂർ, ഗിരിജ സുമിത്‌ലാൽഎന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടിയ്ക്ക് നേതൃത്വം നൽകി. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലുമായി വൈകിട്ട് ദീപങ്ങൾ തെളിച്ച് പ്രതിജ്ഞയെടുത്താണ് പരിപാടി സംഘടിപ്പിച്ചത്.