soji
വഞ്ചനാദിനത്തിന്റെ ഭാഗമായി ഇലവുംതിട്ടയിൽ നടന്ന യു.ഡി.എഫ് ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജി ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട: യു.ഡി.എഫ് വഞ്ചനാ ദിനത്തിന്റെ ഭാഗമായി മെഴുവേലി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇലവുംതിട്ടയിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ സോജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിനീതാ അനിൽ, ബ്ളോക്ക് പ്രസിഡന്റ് കെ.എൻ.രാമചന്ദ്രൻ, കെ.കെ ജയിൻ, നേജോ മെഴുവേലി, രാജു, അനിൽ, എം.കെ. പ്രതാപൻ, എം.ആർ. രാജേന്ദ്രൻ, തഥാഗത്, സാംകുട്ടി, സുമേഷ് എന്നിവർ സംസാരിച്ചു.