പത്തനംതിട്ട: വെട്ടിപ്പുറം 115ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം, ദേവീ വിലാസം വനിതാ സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ പുഷ്പാർച്ചന നടത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കാെടുത്തു. കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്കൻനായർ പതാക ഉയർത്തി. സെക്രട്ടറി രാജീവ് വെട്ടിപ്പുറം, യൂണിയൻ പ്രതിനിധി എ. എസ്. മോഹൻകുമാർ, ട്രഷറർ കെ. ആർ. രാമചന്ദ്രൻ നായർ, സി.ജി. ഗോപകുമാർ, ടി. ആർ. ഗോപീകൃഷ്ണൻ, അനിൽ അയത്തിൽ, വനിതാ സമാജം പ്രസിഡന്റ് ഉഷാ ജി. നായർ, സെക്രട്ടറി പി. ശാന്തമ്മ എന്നിവർ സംസാരിച്ചു.