ചെങ്ങന്നൂർ: നഗരസഭാ പരിധിയിലുള്ളവർക്ക് സബ്‌സിഡി നിരക്കിൽ ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. 10 ഗ്രോബാഗുകളും പച്ചക്കറി തൈകളും 200 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ളവർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടണം.