മല്ലപ്പള്ളി:ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പെരുമ്പ്രാമ്മാവിൽ പ്രതിഷേധ ധർണ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ പ്രസിഡന്റ് ചെറിയാൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹ സമിതിയംഗം എ ഡി. ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു, സജി തോട്ടത്തിമലയിൽ, ജീനാ ചെറിയാൻ, ലാലി,ജോൺസൻ വർഗീസ്,ജോയ് മാന്താനം,അനന്ദു കാട്ടാമല എന്നിവർ പ്രസംഗിച്ചു.