ഇലന്തൂർ: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിൽ അറുപതു വയസു തികഞ്ഞ എല്ലാ പൗരന്മാർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നല്കണമെന്ന് ആവശ്യപ്പെട്ട് റിലേ സത്യാഗ്രഹം നടത്തി. ഇലന്തൂർ നെടുവേലിൽ ജംഗ്ഷനിൽ ക്രമീകരിച്ച സത്യാഗ്രഹം പഞ്ചായത്ത് ഒ.ഐ.ഒ.പി പ്രസിഡന്റ് ലില്ലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, ജില്ലാ ട്രഷറാർ ജോർജ് വർഗീസ്, മണ്ഡലം സെക്രട്ടറി ഷാ മാത്യു, ബഞ്ചമിൻ അലക്‌സ് ജേക്കബ്, എം.എസ് തോമസ്, റോയി പുളിന്തിട്ട എന്നിവർ പ്രസംഗിച്ചു. നാലു ബാച്ചുകളിലായി അഞ്ചു പേർ വീതമാണ് റിലേ സത്യാഗ്രഹത്തിൽ പങ്കെടുത്തത്.