പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്ന് വന്നതും 43 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 15382 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12051 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) ഒക്ടോബർ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശിനി (59). ഒക്ടോബർ 13 ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.
2)ഒക്ടോബർ 20ന് രോഗബാധ സ്ഥിരീകരിച്ച ഓതറ സ്വദേശി (75) ഒക്ടോബർ 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
3) കുമ്പളാംപോയ്ക സ്വദേശി (64) നവംബർ ഒന്നിന് കോട്ടയത്തുളള സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ നവംബർ രണ്ടിന് രോഗബാധ സ്ഥിരീകരിച്ചു.
കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 93 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 279 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13141 ആണ്. ജില്ലക്കാരായ 2143 പേർ ചികിത്സയിലാണ്.