തേക്കുതോട് : സന്തോഷ് ഭവനിൽ അഭിലാഷിന്റെ ഭാര്യ രാജിയുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തിന്റെ ആറാം ദിവസം മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം നായർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശശിധരൻ, ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുരേശൻ തക്ഷശില, മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുജിത്ത്, ജില്ലാ കമ്മറ്റി അംഗം സുഭാഷ് തേക്കുതോട് എന്നിവർ പ്രസംഗിച്ചു.