പത്തനംതിട്ട : സംസ്ഥാനത്തെ റേഷൻ കടകൾ സപ്ലെകോയ്ക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ മുതൽ കരിദിനം ആചരി ക്കാനും ഉച്ചയ്ക്ക് ശേഷം കടകൾ അടച്ച് സൂചനാ സമരം നടത്താനും റേഷൻ വ്യാപാര സംഘടനകൾ സംയുക്തമായി തീരുമാനിച്ചു. ജില്ലാതല ഉദ്ഘാ ടനം അടൂർ റവന്യൂടവറിനു മുന്നിൽ കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോ സിയേഷൻ ജില്ലാ പ്രസിഡന്റ് എം.ബി. സത്യൻ നിർവഹിക്കും.
തീരുമാനം ഉടൻ പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമര പരി പാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികളായ തോമസ് വറുഗീസ്, ആർ. വിജ യൻ നായർ എന്നിവർ പറഞ്ഞു.