അടൂർ: 26ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിനു ആവശ്യമായ പരിപാടികൾ തിരുമാനിക്കുന്നതിനു വേണ്ടി സംയുക്ത ട്രേഡ് യൂണിയൻ അടുർ മണ്ഡലം കൺവെൻഷൻ പി.ആർ സ്മാരക ഹാളിൽ നടന്നു. എ.ഐ. ടി.യു.സി.നേതാവ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ഐ എൻ.ടി.യു.സി.നേതാവ് ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.രവീന്ദ്രൻ,​ അരുൺ കെ.എസ് മണ്ണടി, വി.തങ്കപ്പൻ പിള്ള, ജി.രാധാകൃഷ്ണൻ ,തോട്ടുവാ മുരളി, എം.മധു ,റോഷൻ ജേക്കബ്, മായാ ഉണ്ണികൃഷ്ണൻ, എൻ.കെ .ഉദയകുമാർ, ബോബി മാത്തുണ്ണി, പഴകുളം നാസർ, ജോയിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.