03-saji-cherian
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച കാര്യാലയത്തിന്റെ ഉദ്ഘാടനവും, ഐ.എസ്.ഒ 90012015 പ്രഖ്യാപനവും ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ നിർവഹിക്കുന്നു

ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 1920, 2021 വാർഷിക പദ്ധതി പ്രകാരം 6000 സ്‌ക്വയർ ഫീറ്റ് അളവിൽ
നവീകരിച്ച കാര്യാലയത്തിന്റെ ഉദ്ഘാടനവും, ഐ.എസ്.ഒ പ്രഖ്യാപനവും സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണൻ കുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്,ശിവൻകുട്ടി ഐലാരത്തിൽ,ടി.ടി ഷൈലജ,വി.വേണു ,ജോജി ചെറിയാൻ ,ജെബിൻ പി.വർഗീസ് ഷാളിനി രാജൻ , ശ്രീവിദ്യാ മാധവൻ, എൻ സുധാമണി,ശമവേൽ ഐപ്പ്, ശ്യാം കുമാർ, സുനിൽ ജോൺ മണ്ണാരേത്ത്, കൃഷ്ണകുമാരി തെക്കേടത്ത്,ടി. അനിതകുമാരി,കല രമേശ്,ലേഖ അജിത്ത്, ജിപ്‌സൺ ജോൺ, എം.സഖി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.