പത്തനംതിട്ട: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാള ഭാഷ ശ്രേഷ്ഠഭാഷാ വാരാഘോഷം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നിലത്തെഴുത്ത് ആശാട്ടി അംബികയെ ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, വിനോദ് ഇളകൊള്ളൂർ,ഫാ. ഗ്രിഗറി, പി ആർ. ഗിരീഷ് കുമാർ ,രേഷ്മ,ജയിംസ് കൈപ്പട്ടൂർ.തുടങ്ങിയവർ സംസാരിച്ചു.ജില്ല സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എസ് രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.