agri
ഏറത്ത് കൃഷിഭവന് മുൻപിൽ നടന കർഷക സമരം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വന്യമൃഗങ്ങൾ മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് എറത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കടത്തുകാവിലെ കൃഷിഭവന് മുന്നിൽ കർഷക സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കുമ്പക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടോം തങ്കച്ചൻ, എൻ കണ്ണപ്പൻ ,മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗീത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു