പത്തനംതിട്ട: ശബരിമല കുത്തകപ്പാട്ട ലേല നടപടികൾ നിറുത്തിവയ്ക്കുക, നിലവിലുളള വ്യാപാരികളെ തുടരാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല മേഖലാ ഭാരവാഹികൾ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭിക്ഷച്ചട്ടിയുമായി നിൽപ്പു സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സലീം, ജെ.ജയകുമാർ. പി. ആർ. രാജേഷ്. നാസറുദീൻ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.