04-rajagiri-waterfall
രാജഗിരി വെള്ളച്ചാട്ടം

കൂടൽ: സഞ്ചാരികളുടെ മനംകുളിർപ്പിക്കുകയാണ് രാജഗിരി വെള്ളച്ചാട്ടം.

എ.വി.ടി കമ്പനിയുടെ കൂടൽ രാജഗിരി തോട്ടത്തിന്റെ അതിർത്തിയിലാണ് വെള്ളച്ചാട്ടമുള്ളത്. കൂടൽ ജംഗ്ഷനിൽ നിന്ന് പുന്നമൂട് രാജഗിരി അതിരുങ്കൽ റോഡുവഴി മൂന്നരകിലോമീറ്റർ സഞ്ചരിച്ച് ഇടവഴി പിന്നിട്ടാൽ വെള്ളച്ചാട്ടത്തിനു സമീപമെത്താം. വനത്തിനു സമാനമായ അന്തരീക്ഷവും അപകട ഭീഷണി ഇല്ലാത്തതും സഞ്ചാരികളെ ആകർഷിക്കുന്നു. കള്ളിപ്പാറയിൽ നിന്നു ഉത്ഭവിച്ച് പത്തനാപുരത്ത് കല്ലടയാറ്റിൽ ചേരുന്ന രാജഗിരിത്തോട്ടിലാണ് വെള്ളച്ചാട്ടം. സഞ്ചാരികളിലേറെയും വെള്ളച്ചാട്ടത്തിൽ കുളിച്ചാണ് മടങ്ങുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള വിശാലമായ ഭാഗം നീന്തി കുളിക്കാൻ അനുയോജ്യമാണ്. ഒരുവശം രാജഗിരിത്തോട്ടവും മറുകര തേവരെത്തുതോട്ടവുമാണ്. നാട്ടുകാർ രാജഗിരി വെള്ളച്ചാട്ടത്തെ എരപ്പൻകുഴി വെള്ളച്ചാട്ടമെന്നും വിളിക്കുന്നു.

നിരവധിയാളുകൾ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നുണ്ട്. തോട്ടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന രാജഗിരി വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

രഘു,

പ്രദേശവാസി