പന്തളം: പൂഴിക്കാട് ഗവ: യു പി.സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും .മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. പന്തളം നഗരസഭാ അദ്ധ്യക്ഷ റ്റി.കെ.സതി അദ്ധ്യക്ഷത വഹിക്കും.ചിറ്റയം ഗോപകുമാർ എം.എൽ .എ. ഉദ്ഘാടനം ചെയ്യും .ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ വൈസ് ചെയർമാൻ ആർ.ജയൻ, നഗരസഭാ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലിസത , ആനി ജോൺ തുണ്ടിൽ , ഡി.രവീന്ദ്രൻ, രാധാരാമചന്ദ്രൻ ,എ രാമൻ തുടങ്ങിയവർ പ്രസംഗിക്കും.