ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ രമേശ് നിർവഹിച്ചു. വാർഡ് മെമ്പർ ജലജ രവീന്ദ്രൻ അദ്ധ്യക്ഷയായി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനു തെക്കേടത്ത്,സജു ഇടക്കല്ലിൽ, പ്രമീളാ ബൈജു,സുനിൽകുമാർ വല്യത്ത്,എസ്.കെ രാജീവ്,പി.ടി ലിജു എന്നിവർ പങ്കെടുത്തു.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിഹിതം ആറ് ലക്ഷവും കേന്ദ്ര സർക്കാർ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഹിതമായ അഞ്ച് ലക്ഷവും ഉൾപ്പെടുത്തി 11ലക്ഷം രൂപ അനുവദിച്ച് ശലഭം എന്ന പേരിലാണ് അങ്കണവാടി നിർമ്മാണം പൂർത്തീകരിച്ചത്.