കാഞ്ഞീറ്റുകര: കാഞ്ഞീറ്റുകര എസ്. എൻ. ഡി. പി. വി എച്ച്. എസ് സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നവീനം 2020 വെബിനാർ നടത്തി. പൊതുവിദ്യാഭ്യാസവകുപ്പ് വിഎച്ച്.എസ് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എൻ. എസ് ക്യു. എഫ് കോഴ്‌സുകളെ സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം

അനിതകുറുപ്പ് ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് സോമൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ ഡി പി യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി കെ.മോഹൻബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ . ബിന്ദു.എസ്, കരിയർ മാസ്റ്റർ അനീഷ് .എ, എസ് ആർ ജി കൺവീനർ ശ്രീജ എസ് എന്നിവർ സംസാരിച്ചു