jalajeevan
മല്ലപ്പള്ളി പഞ്ചായത്തിൽ ജലജീവൻ മിഷൻ വഴി നൽകുന്ന സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജലജീവൻ മിഷൻ പദ്ധതി മല്ലപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. 18 ലക്ഷം രൂപാ പഞ്ചായത്ത് വകയിരുത്തി കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 500 കണക്ഷനുകൾ നൽകും. വാട്ടർ അതോറിറ്റി അടൂർ ഡിവിഷന്റെ മേൽനോട്ടത്തിൽ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ പുതുക്കുളത്ത് ആദ്യകണക്ഷൻ നൽകി നിർവഹിച്ചു. വാട്ടർ അതോറിറ്റി ഓവർസിയർ രശ്മി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.