ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ നടത്തി. കൊവിഡ് 19തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ആശാസ്ത്രീയ നയങ്ങൾ പിൻവലിക്കണം, മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണം തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി.സ്‌കറിയ, അലക്‌സ് ഏറ്റുവള്ളിൽ, അനസ് പൂവാലം പറമ്പിൽ, ആനന്ദ് ഐശ്വര്യ, രഞ്ജിത് ഖാദി, ബാബു അഭിരാമി, അനൂപ് മേലേപാണ്ടിയിൽ, അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. രത്‌നകുമാർ, ഇ കെ രവി, സജോ, ജിലാനി ഷിബു, കനി, അഷറഫ്, ശാഹുൽ, വനോദ്, തങ്കപ്പൻ, പ്രേം ദാസ്, സാജൻ ചാക്കോ, ജുബിൻ കോശി, നിസാർ എന്നിവർ പ്രസംഗിച്ചു