പത്തനംതിട്ട : കൊവിഡ് ബാധയെ തുടർന്ന് ജില്ലയിൽ മരിച്ചവരുടെ എണ്ണം 100ലേക്ക്. ഇതുവരെ 99 പേർ മരണമടഞ്ഞു. ഇതിൽ 94 പേർ കൊവിഡ് മൂലവും കൊവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവല്ല കാവുംഭാഗം സ്വദേശി (73) ആണ് വീട്ടിൽ മരിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചവരിൽ കൂടുതലും വൃദ്ധരാണ്. ചെറുപ്പക്കാരും അന്യദേശത്ത് നിന്ന് എത്തിയവരും മരണപ്പെട്ടവരുടെ പട്ടികയിലുണ്ട്.
ജില്ലയിൽ ഇന്നലെ 245 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 205 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്. ആകെ 15627 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12256 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്നലെ 283 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13424 ആണ്. ജില്ലക്കാരായ 2104 പേർ ചികിത്സയിലാണ്.
ജില്ലയിൽ ഐസൊലേഷനിലുളളവരുടെ എണ്ണം.
(ക്രമനമ്പർ, ആശുപത്രികൾ/ സി.എഫ്.എൽ.ടി.സി, രോഗികളുടെ എണ്ണം)
1 ജനറൽ ആശുപത്രി പത്തനംതിട്ട : 99
2 ജില്ലാ ആശുപത്രി കോഴഞ്ചേരി : 99
3 റാന്നി മേനാംതോട്ടം : 58
4 പന്തളം അർച്ചന : 70
5 കോഴഞ്ചേരി മുത്തൂറ്റ് : 118
6 പെരുനാട് കാർമ്മൽ : 57
7 പത്തനംതിട്ട ജിയോ : 50
8 ഇരവിപേരൂർ യാഹിർ : 38
9 അടൂർ ഗ്രീൻവാലി : 26
10 നെടുമ്പ്രം : 31
11 ഗിൽഗാൽ ഒാതറ : 52
12 മല്ലപ്പളളി : 50
13 വീടുകളിൽ കഴിയുന്നവർ : 981
14 സ്വകാര്യ ആശുപത്രികളിൽ : 121
കണ്ടെയ്ൻമെന്റ് സോണുകൾ
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിൽ (പത്തേക്കർ ഭാഗം ) ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം നീക്കി
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (നടയ്ക്കൽ മുതൽ ഒട്ടിയക്കുഴി വരെയുള്ള ഭാഗം), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് ( പാടം ലക്ഷം വീട് കോളനി ഭാഗം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.