ചെങ്ങന്നൂർ: നഗരസഭ പാലീയേറ്റീവ് കെയറിന്റെ പരിധിയിൽ വരുന്ന 100 നിർദ്ധന രോഗികൾക്ക് പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി അജയൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജാ ജോൺ, പി.കെ അനിൽകുമാർ, കൗൺസിലർമാരായ മേഴ്‌സി ജോൺ, ബെറ്റ്‌സി തോമസ്, സാലി ജയിംസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി ഇത്താക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എൻ രാജീവ്, പാലിയേറ്റീവ് കെയറിന്റെ ചുമതലയുള്ള പി.എസ് മഞ്ജുമോൾ, റൂബി തോമസ്, എസ്.ദിവ്യ, ആശാ പ്രവർത്തക രമണി വിഷ്ണു എന്നിവർ പങ്കെടുത്തു.